കേരളം
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു | Gold Price Today
സംസ്ഥാനത്ത് സ്വർണ്ണവില മുകളിലേക്ക് തന്നെ. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നിരുന്നു. ഇന്നും 160 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വിപണി വില 44840 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20 രൂപ ഉയർന്നു. ഇന്നലെയും 20 രൂപ ഉയർന്നിരുന്നു. വിപണി വില 5605 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. ഇന്നലെ 20 രൂപ ഉയർന്നിരുന്നു. വിപണി വില 4665 രൂപയാണ്.
അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില. 81 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 44840 രൂപ. എന്നാല്‍ ഈ വിലയ്ക്ക് ഒരു പവന്റെ ആഭരണം കിട്ടില്ല. ഏറ്റവും ചുരുങ്ങിയത് അഞ്ച് ശതമാനത്തിന് മുകളില്‍ പണിക്കൂലി വരും. സ്വര്‍ണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയ്ക്ക് 3 ശതമാനം നികുതി നല്‍കണം. കൂടാതെ 40 രൂപ ഹാള്‍മാര്‍ക്കിങ് ചാര്‍ജ്ജും. കുറഞ്ഞത് 5000 രൂപയോളം പവന്മേല്‍ വര്‍ധിക്കുമെന്ന് ചുരുക്കം.
ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ഏപ്രിൽ 01 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
ഏപ്രിൽ 05 -ഒരു പവൻ സ്വർണത്തിന് 760 രൂപ ഉയർന്നു. വിപണി വില 45000 രൂപ
ഏപ്രിൽ 06 -ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44720 രൂപ
ഏപ്രിൽ 07 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44640 രൂപ
ഏപ്രിൽ 08 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 09 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44640 രൂപ
ഏപ്രിൽ 10 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44320 രൂപ
ഏപ്രിൽ 11 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44560 രൂപ
ഏപ്രിൽ 12 -ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 44960 രൂപ
ഏപ്രിൽ 13 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44880 രൂപ
ഏപ്രിൽ 14 -ഒരു പവൻ സ്വർണത്തിന് 440 രൂപ ഉയർന്നു . വിപണി വില 45320 രൂപ
ഏപ്രിൽ 15 -ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44760 രൂപ
ഏപ്രിൽ 16 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില വിപണി വില 44760 രൂപ
ഏപ്രിൽ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില വിപണി വില 44760 രൂപ
ഏപ്രിൽ 18 -ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44680 രൂപ
ഏപ്രിൽ 19 -ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44520 രൂപ
ഏപ്രിൽ 20 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44680 രൂപ
ഏപ്രിൽ 21 -ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 44840 രൂപ
അക്ഷയ തൃതീയയ്ക്ക് (Akshaya Tritiya) ഒരുതരി പൊന്നെങ്കിലും വാങ്ങിയാൽ വരും നാളുകളിൽ ഐശ്വര്യത്തിന്റെ കടാക്ഷം ലഭിക്കും എന്ന് പലരും വിശ്വസിച്ചു പോരുന്നു. അതേസമയം, സ്വർണവില (gold price) എക്കാലത്തെയും ഉയരങ്ങൾ കീഴ്‌പ്പെടുത്തി മുന്നേറുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ 44,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 14ന് 45,320 രൂപയായി ഉയർന്ന് സ്വർണവില സർവകാല റെക്കോർഡിട്ടിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വില താഴുന്നതാണ് ദൃശ്യമായത്. ബുധനാഴ്ച 160 രൂപ വർധിച്ച് 44, 840 രൂപയായെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞ് 44,520 രൂപയിലാണ് ക്ലോസ് ചെയ്തത്.