കേരളം
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില | Gold Price Today
കേരളത്തിൽ ഇന്നും സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി ഒരേ നിരക്കിൽ തുടരുകയാണ് സ്വർണവില. 44,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 5510 രൂപ നല്‍കണം.
രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില. 15ന് 44,000ല്‍ താഴെയെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും എത്തി. അന്ന് 43,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.
ഈ മാസത്തെ സ്വർണവില (പവന്):
ജൂൺ 1 – 44560, ജൂൺ 2 – 44,800 (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ജൂൺ 3 – 44240, ജൂൺ 4 – 44240, ജൂൺ 5 – 44240, ജൂൺ 6 – 44480, ജൂൺ 7 – 44480, ജൂൺ 8 – 44160, ജൂൺ 9 – 44480, ജൂൺ 10 – 44400, ജൂൺ 11 – 44400, ജൂൺ 12 – 44320, ജൂൺ 13 – 44320, ജൂൺ 14 – 44040, ജൂൺ 15 – 43,760 (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്), ജൂൺ 16 – 44080, ജൂൺ 17 – 44080, ജൂൺ 18 – 44,080, ജൂൺ 19 – 44,080
സ്വർണവിലയിലെ കുറവ് ഉപഭോക്താക്കളെ കരുതൽ നിക്ഷേപം എന്ന തരത്തിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനും പ്രേരിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. സ്വര്‍ണവിലയിലെ കുറവ് വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണം വാങ്ങാനിരിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 44,080 രൂപയാണ് ഒരു പവന് ഈടാക്കുക എങ്കിലും ആഭരണം വാങ്ങുമ്പോള്‍ 4000 രൂപയോളം അധികം വരും. പണിക്കൂലി, ജിഎസ്ടി എന്നിവയുള്‍പ്പെടെയാണിത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ട വില 5510 രൂപയാണ്.