കേരളം
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു | Gold Price Today
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. നിലവില്‍ 45,000ല്‍ താഴെയാണ് സ്വര്‍ണവില. ഇന്ന് 160 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 44,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 5610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 44,560 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 45,760 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. തൊട്ടടുത്ത ദിവസം 560 രൂപ താഴ്ന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ ഉയരുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 520 രൂപയാണ് കുറഞ്ഞത്.
ആഗോള വിപണികളിലെ അനശ്ചിതത്വം നിലവിൽ സ്വർണത്തെയും ബാധിച്ചുവെന്നു വേണം കരുതാൻ. ഓഹരി വിപണികൾ ചാഞ്ചാടുമ്പോഴും സ്വർണം ഇടിയാണുള്ള കാരണം ഇതുതന്നെ. സ്വർണവിപണിയിലെ റെക്കോഡ് നിലവാരവും തിരുത്തലിനു വഴിതെളിച്ചു. അതേസമയം യുഎസ്, ചൈനീസ് വിപണികളിൽ തുടരുന്ന കടുത്ത സാമ്പത്തിക ഞെരുക്കം ഏതു നിമിഷവും സ്വർണത്തെ വീണ്ടും ഉന്നതങ്ങളിൽ എത്തിക്കാം.
നിക്ഷേപകരെ സംബന്ധിച്ചു സ്വർണം കൂടുതൽ ആകർഷകമാകുകയാണ്. ഇവർക്ക് ഓരോ ഇറക്കത്തിലും അവസരം കണ്ടെത്താവുന്നതാണ്. ദീർഘകാല നിക്ഷേപ ചക്രവാളമുള്ളവരെ സംബന്ധിച്ചു സ്വർണം നേട്ടമാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം നിലവിലെ സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ ഇല്ലാത്തപക്ഷം സ്വർണം വരും സെഷനുകളിൽ ഡൗൺ ട്രെൻഡ് തുടർന്നേക്കുമെന്നു സംസാരമുണ്ട്.