കേരളം
കേരളത്തിൽ സ്വര്‍ണവിലയിൽ നേരിയ വർദ്ധന |Gold Price
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,560 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 5570 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. അഞ്ചുദിവസത്തിനിടെ, 680 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4610 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36880 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. 80 രൂപയായിരുന്നു തിങ്കളാഴ്ച ഒരു ഗ്രാം വെള്ളിയുടെ വിനിമയ നിരക്ക്.
കഴിഞ്ഞ ബുധനാഴ്ച 45,000 രൂപയിലെത്തി സ്വര്‍ണവില റെക്കോര്‍ഡിട്ടിരുന്നു. പിന്നിടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് കണ്ടത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് കഴിഞ്ഞദിവസങ്ങളില്‍ വില ഉയരാന്‍ കാരണം. കഴിഞ്ഞമാസം 18 മുതലാണ് സ്വര്‍ണവില ഉയരാന്‍ തുടങ്ങിയത്.
സ്വർണത്തിന്റെ മൂല്യം നാൾക്കുനാൾ ഉയരുകയാണ്. 2008 മുതൽ, കൃത്യമായി പറഞ്ഞാൽ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ഇതു ശരിയാണെന്നും കാണാം. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.