കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് |Gold Price Today
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ പവന് 320 രൂപ കൂടിയ സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 10 രൂപയുടെ കുറവ് ആണ് ഉണ്ടായിരിക്കുന്നത്. 22 കാരറ്റ് 916 സ്വർണത്തിന് പവന് 44,400 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിക്കുന്നത്. അതേ സമയം വെള്ളി വിലയിൽ മാറ്റമില്ല.
2023 ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,400 രൂപ
ഈ മാസം രണ്ടിന് 44800 രൂപയായിരുന്നു സ്വര്‍ണവില. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് അതായിരുന്നു. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു.ഇടയ്ക്ക് നേരിയ വിലക്കയറ്റവും പ്രകടമായി.