കേരളം
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു | Gold Price Today
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം. വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5520 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44160 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 18 കാരറ്റിന് 240 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4580 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36640 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
അതേസമയം, വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 78 രൂപയിലാണ് വ്യാഴാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഹാള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വ്യാഴാഴ്ച ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.
ഈ മാസം ഒന്നിന് 44800 രൂപയായിരുന്നു സ്വര്‍ണവില. ജൂണിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് അതായിരുന്നു. എന്നാല്‍ പിന്നീട് ഘട്ടങ്ങളായി കുറഞ്ഞു. ഇടയ്ക്ക് നേരിയ വിലക്കയറ്റവും പ്രകടമായി. എന്നാല്‍ ഇന്ന് പവന്മേല്‍ 320 രൂപ കുറയുകയാണ് ചെയ്തത്. വിവാഹ ആവശ്യക്കാര്‍ക്ക് വില കുറഞ്ഞത് ആശ്വാസമാണ്.
ഒരു പവന്റെ വിലയാണ് 44160 രൂപ എന്നത്. എന്നാല്‍ ഒരു പവന്‍ ആഭരണം വാങ്ങാന്‍ ഇതിനേക്കാള്‍ വില നല്‍കേണ്ടി വരും. പവന്‍ വില, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയാണ് ഉപഭോക്താവ് നല്‍കേണ്ടി വരിക. ആഭരണത്തിന്റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഒരു പവന്‍ ആഭരണം വാങ്ങുമ്പോള്‍ 3500 രൂപ വരെ അധികം നല്‍കേണ്ടി വരുമെന്ന് ചുരുക്കം.