കേരളം
സർവ്വകാല റെക്കോർഡിട്ട് സ്വർണവില; 45,000 തൊട്ട് മഞ്ഞലോഹം
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. ആദ്യമായി 45,000ല്‍ എത്തി. ഇന്ന് പവന് 760 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 44,240 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 5625 രൂപയായി.
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ കൂടുതലായി എത്തുന്നതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ ഫെബ്രുവരി മുതലാണ് സ്വര്‍ണത്തിന് വില അതിവേഗം ഉയരാന്‍ തുടങ്ങിയത്. മാര്‍ച്ചില്‍ 44000 കടന്നു. ഏപ്രിലില്‍ 45000ത്തിലെത്തി. ഈ മാസം ആദ്യ ദിനത്തില്‍ 44000 ആയിരുന്നു പവന്‍വില. അഞ്ചാം ദിവസമാണ് 1000 രൂപ വര്‍ധിച്ച് 45000ത്തില്‍ എത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക സാഹചര്യം പൂര്‍ണമായി മാറുന്നു എന്നതിന്റെ പ്രത്യക്ഷ സൂചനയാണിത്.
ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 95 രൂപയും ഒരു പവന്‍ 22 കാരറ്റിന് 760 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5625 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 90 രൂപയും ഒരു പവന്‍ 18 കാരറ്റിന് 720 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4685 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച വെള്ളി വിലയിലും വന്‍ വര്‍ധനവ് രേഖപ്പെടുത്തി. 2 രൂപ കൂടി 80 രൂപയാണ് ബുധനാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും ഒരു പവന്‍ 22 കാരറ്റിന് 480 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44240 രൂപയിലുമാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 18 കാരറ്റിന് 400 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4595 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36760 രൂപയിലുമാണ് വ്യാപാരം നടന്നത്. ചൊവ്വാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 1 രൂപ കൂടി 78 രൂപയായിരുന്നു ചൊവ്വാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43760 രൂപയിലുമാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 18 കാരറ്റിന് 200 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36360 രൂപയിലുമാണ് വ്യാപാരം നടന്നത്.
തിങ്കളാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1 രൂപ കുറഞ്ഞ് 77 രൂപയായിരുന്നു തിങ്കളാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.