കേരളം
കേരളത്തിൽ സ്വർണവിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രില്‍ ആദ്യ ദിനങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. തിങ്കളാഴ്ച സ്വര്‍ണം, വെള്ളി നിരക്കില്‍ കുറവ് രേഖപ്പെടുത്തി.
തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന് 22 കാരറ്റിന് 240 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5470 രൂപയിലും ഒരു പവന് 22 കാരറ്റിന് 43760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 18 കാരറ്റിന് 200 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4545 രൂപയിലും ഒരു പവന് 18 കാരറ്റിന് 36360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
തിങ്കളാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തി. 1 രൂപ കുറഞ്ഞ് 77 രൂപയാണ് തിങ്കളാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
ശനിയാഴ്ചയും ഞായറാഴ്ചയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5500 രൂപയിലും ഒരു പവന് 22 കാരറ്റിന് 44000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4570 രൂപയിലും ഒരു പവന് 18 കാരറ്റിന് 36560 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്. അതേസമയം, ശനിയാഴ്ച വെള്ളി വില വര്‍ധിച്ചിരുന്നു. 1 രൂപ കൂടി 78 രൂപയിലാണ് ശനിയാഴ്ചയും ഞായറാഴ്ചയും വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.