കേരളം
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് | Gold Price Today
സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,800 രൂപയായി. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 5600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്.
മേയ് 30ന് 44,360 രൂപയായി താഴ്ന്ന് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. കഴിഞ്ഞ ദിവസം 320 രൂപ വര്‍ധിച്ച ശേഷം ഇന്നലെ 120 രൂപയാണ് കുറഞ്ഞത്.
മെയ് മാസം തുടങ്ങുമ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44560 രൂപയായിരുന്നു. മെയ് അഞ്ചിനാണ് സര്‍വകാല റെക്കോര്‍ഡ് വിലയിലേക്ക് എത്തിയത്. പിന്നീട് വിലയില്‍ ചാഞ്ചാട്ടം പ്രകടമായി. ശേഷം ഘട്ടങ്ങളായി വിലയിടിഞ്ഞിരുന്നെങ്കിലും ഇന്നലെ പവന് 320 രൂപ കൂടിയിരുന്നു.
യുഎസ് കടമെടുപ്പ് പരിധി ഉയർത്തുന്നത് സംബന്ധിച്ച് നേരിട്ടിരുന്ന വെല്ലുവിളി ഒഴിവായതോടെ, രാജ്യാന്തര വിപണിയിലെ സ്വർണ വിലയിൽ തിരുത്തൽ നേരിടുകയാണ്. ഇതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും ഉണ്ടായത്. അതേസമയം ഒരു മാസക്കാലയളവിൽ സംസ്ഥാനത്ത് സ്വർണ വിലയിൽ രേഖപ്പെടുത്തിയ കൂടിയ വില 45,760 രൂപയായിരുന്നു.