കേരളം
ഞെട്ടിച്ച് സ്വർണവില; സംസ്ഥാനത്ത് 44000 കടന്ന് മഞ്ഞലോഹത്തിന് വില
സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി വിലകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒറ്റ ദിവസംകൊണ്ട് സ്വര്‍ണവില പവന് 1000 ന് മുകളിലേക്കാണ് ഉയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം ദിനമാണ് കുതിപ്പ് തുടരുന്നത്. ഇതോടെ ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം, വെള്ളി നിരക്കുകള്‍.
ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും ഒരു പവന്‍ 22 കാരറ്റിന് 1200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44240 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 145 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4600 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36800 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 1 രൂപ വര്‍ധിച്ച് 74 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5380 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43040 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4455 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. 73 രൂപയായിരുന്നു വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5355 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 42840 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4435 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35480 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.
വ്യാഴാഴ്ച വെള്ളി വിലയും വര്‍ധിച്ചിരുന്നു. 1 രൂപ വര്‍ധിച്ച് 73 രൂപയായിരുന്നു വ്യാഴാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ
മാർച്ച് 01 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,280 രൂപ
മാർച്ച് 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കൂടി. വിപണി വില 41,400 രൂപ
മാർച്ച് 03 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,400 രൂപ
മാർച്ച് 04 – ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. വിപണി വില 41,480 രൂപ
മാർച്ച് 05 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 06 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,480 രൂപ
മാർച്ച് 07 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,320 രൂപ
മാർച്ച് 08 – ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
മാർച്ച് 10 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 – ഒരു പവൻ സ്വർണത്തിന് 600 രൂപ കുറഞ്ഞു. വിപണി വില 41,720 രൂപ
മാർച്ച് 12 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 41,720 രൂപ
മാർച്ച് 13 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 41,960 രൂപ
മാർച്ച് 14 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 42,520 രൂപ
മാർച്ച് 15 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 42,440 രൂപ
മാർച്ച് 16 – ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 42,840 രൂപ
മാർച്ച് 17 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 43,040 രൂപ
മാർച്ച് 18 – ഒരു പവൻ സ്വർണത്തിന് 1200 രൂപ ഉയർന്നു. വിപണി വില 44,240 രൂപ
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. രാജ്യാന്തര വിപണിയിൽ യുഎസിലെ സിലിക്കൺ വാലി ബാങ്ക് തകർച്ചയാണ് സ്വർണത്തിന് ഇപ്പോൾ വില വർധിക്കാനുള്ള ഒരു പ്രധാന കാരണം. അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണതും വില വർധിക്കാനിടയായിട്ടുണ്ട്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ ഏറെ താത്പര്യപ്പെടുന്നുണ്ട്.