കേരളം
സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നു
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും ഉയർന്നു. തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് മൂവായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍. ഇന്ന് 3253 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ 7 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസത്തെ പോലെ എറണാകുളം ജില്ലയില്‍ തന്നെയാണ് ഏറ്റവുമധികം രോഗികള്‍. ജില്ലയില്‍ 841 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ കണ്ടെത്തിയത്. തിരുവനന്തപുരത്ത് 641 പേർക്കും കോട്ടയത്ത് 409 പേർക്കും രോഗം സ്ഥിരീകരിച്ചു.