കേരളം
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; സംസ്ഥാനത്ത് ഇന്ന് 3599 പേര്‍ക്ക് വൈറസ് ബാധ
സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 3599 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 14 പേര് കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരത്താണ് ഏറ്റവുമധികം രോഗികള്‍. 943 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊല്ലത്താണ് കൂടുതല്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ചു പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 3904 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.