Connect with us

Covid 19

സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 679 പേര്‍ രോഗമുക്തി നേടി. വിശദവിവരങ്ങൾ

Published

on

covid

ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 679 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,093 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 10,728. ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി.

കേരളത്തില്‍ ഇന്ന് 1167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 109 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 95 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്ന് 86 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നും 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്.

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന എറണാകുളം ജില്ലയിലെ അബൂബേക്കര്‍ (72), കാസര്‍ഗോഡ് ജില്ലയിലെ അബ്ദുള്‍ റഹ്മാന്‍ (70), ആലപ്പുഴ ജില്ലയിലെ സൈനുദ്ദീന്‍ (65), തിരുവനന്തപുരം ജില്ലയിലെ സെല്‍വമണി (65) എന്നീ വ്യക്തികള്‍ മരണമടഞ്ഞു. ഇതോടെ മരണം 67 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 96 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 55 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 199 പേര്‍ക്കും, കോട്ടയം ജില്ലയിലെ 113 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 88 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 64 പേര്‍ക്കും, എറണാകുളം ജില്ലയിലെ 61 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 58 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 50 പേര്‍ക്കും, വയനാട് ജില്ലയിലെ 42 പേര്‍ക്കും, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 36 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ 18, കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 2 വീതവും, കൊല്ലം, കാസര്‍ഗോഡ് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 9 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും ഒരു ബി.എസ്.എഫ്. ജവാനും, വയനാട് ജില്ലയിലെ 7 എം.ടി.സി. (മലബാര്‍ ട്രേഡിംഗ് കമ്പനി) ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 679 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 28 വരെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 20 പേരുടെയും ,വയനാട് ജില്ലയില്‍ നിന്നുള്ള 18 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,093 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,728 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,716 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,40,898 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9818 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1343 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 19,140 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,09,348 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6596 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,16,418 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,13,073 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 6, 7), കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), ഫറോഖ് മുന്‍സിപ്പാലിറ്റി (15), ചെറുവണ്ണൂര്‍ (7), കുറ്റിയാടി (4, 5), കണ്ണൂര്‍ ജില്ലയിലെ പായം (12), പടിയൂര്‍ (12), ഉദയഗിരി (6), മലപ്പട്ടം (1), കോട്ടയം ജില്ലയിലെ മാടപ്പള്ളി (18), മീനാടം (3), പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (16), കരിമ്പ (9), തൃശൂര്‍ ജില്ലയിലെ കട്ടക്കാമ്പലര്‍ (2, 8, 14), കൊല്ലം ജില്ലയിലെ കുളക്കട (9,18), വയനാട് ജില്ലയിലെ അമ്പലവയല്‍ (5, 6, 7, 13), പത്തനംതിട്ട ജില്ലയിലെ മെഴുവേലി (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1, 35, 43), ചെറിയനാട് (4, 7), കരുവാറ്റ (4), പതിയൂര്‍ (12), പുളിങ്കുന്ന് (14, 15), ആല (13), തെക്കേക്കര (എല്ലാ വാര്‍ഡുകളും), ദേവികുളങ്ങര (13), രാമങ്കരി (9), മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് (എല്ലാ വാര്‍ഡുകളും), വെളിയങ്കോട് (എല്ലാ വാര്‍ഡുകളും), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), വട്ടംകുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), കാലടി (എല്ലാ വാര്‍ഡുകളും), താനൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ (12, 13, 17), കുളനട (2), കോട്ടങ്ങല്‍ (5, 6, 7, 8, 9), എറണാകുളം ജില്ലയിലെ കുമ്പളം (2), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി ( 11, 19, 22, 25), പഞ്ചാല്‍ (12, 13), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2), പല്ലശന (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 486 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

ebulljet accident .webp ebulljet accident .webp
കേരളം1 hour ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

Screenshot 20240629 123339 Opera.jpg Screenshot 20240629 123339 Opera.jpg
കേരളം3 hours ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

20240628 184231.jpg 20240628 184231.jpg
കേരളം21 hours ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

fishing ban3.jpeg fishing ban3.jpeg
കേരളം21 hours ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

20240628 145607.jpg 20240628 145607.jpg
കേരളം1 day ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

20240628 133404.jpg 20240628 133404.jpg
കേരളം1 day ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

idukki bus accident.jpg idukki bus accident.jpg
കേരളം1 day ago

സ്‌കൂള്‍ ബസും KSRTC യും കൂട്ടിയിടിച്ചു; എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

മഞ്ഞക്കൊന്ന .jpeg മഞ്ഞക്കൊന്ന .jpeg
കേരളം2 days ago

കാട്ടിലെ വില്ലൻ മഞ്ഞക്കൊന്ന ഇനി പേപ്പർ പൾപ്പാകും

20240627 181513.jpg 20240627 181513.jpg
കേരളം2 days ago

ഹണിട്രാപ്പ് കേസ്; ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

20240627 121013.jpg 20240627 121013.jpg
കേരളം2 days ago

‘ടിപി കേസ് ശിക്ഷാ ഇളവ്’: മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വിനോദം

പ്രവാസി വാർത്തകൾ