Connect with us

കേരളം

നിയമസഭ സമ്മേളനം നാളെ മുതൽ; ചാണ്ടി ഉമ്മന്റെ സത്യപ്രതിഞ്ജ

Published

on

Untitled design 2023 09 10T074145.603

15-ാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം നാളെ പുനരാരംഭിക്കും. നാളെ മുതൽ 14 വരെ ചേരുന്ന നാല് ദിവസത്തെ നിയമസഭ സമ്മേളനത്തിൽ പുതുപ്പള്ളിയിൽ പിണറായി സർക്കാരിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ നീക്കം. കൂടാതെ നിയമസഭ പുനരാരംഭിക്കുമ്പോൾ കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ സഭാംഗവും മുൻ മന്ത്രിയുമായ എസി മൊയ്തീൻ പ്രതിയാക്കപ്പെടുമെന്നു സൂചനയുള്ളതിനാൽ കരുവന്നൂർ‌ അഴിമതിയും ചർച്ചയാകും.

കഴിഞ്ഞയാഴ്ച ഇഡി ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ‌ നിയമസഭയിലെ ലോക്കൽ ഫണ്ട് അക്കൗണ്ട്സ് കമ്മിറ്റിയിൽ പങ്കെടുക്കണമെന്ന കാരണം പറഞ്ഞാണു മൊയ്തീൻ ഒഴിഞ്ഞത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സഭാ സമ്മേളനം താത്കാലികമായി നിർത്തി വച്ചിരിക്കുകയായിരുന്നു.

വമ്പൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലായിരിക്കും യുഡിഎഫ് നിയമസഭയിലെത്തുക.
നാളെ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്ക് ചാണ്ടി ഉമ്മൻ നിയമസഭ അംഗമായി സത്യപ്രതിഞ്ജ ചെയ്യും. സഭയിൽ എല്ലാ അംഗങ്ങളുടെയും സാന്നിധ്യം ഉറപ്പുള്ളതിനാൽ ഗ്രൂപ്പ് ഫോട്ടോയെടുപ്പും നിശ്ചയിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം11 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം13 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം13 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം17 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം18 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം21 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version