കേരളം
നിയമസഭാ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന്
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. മാര്‍ച്ച് 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
20ാം തിയതി ആണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ ആറാം തിയതിയാണ് വോട്ടെടുപ്പ്. കേരളത്തില്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കോണ്‍ഗ്രസില്‍ പട്ടിക തീരുമാനം അന്തിമ ഘട്ടത്തിലാണ്.
19വരെ പത്രിക നൽകാനുള്ള അവസരമുണ്ടായിരിക്കും. സൂക്ഷമ പരിശോധന 20ന് നടക്കും. പത്രിക പിൻവലിക്കാവുന്ന കാലാവധി 22 വരെയാണ്. കൊവിഡ്-19 നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ ഓൺലൈൻ മുഖേനെയും പത്രികയും കെട്ടിവയ്‌ക്കാനുള്ള തുകയും സമർപ്പിക്കാവുന്നതാണ്. ഓൺലൈൻ മുഖേനെ ചെയ്യുന്നതിൻ്റെ പകര്‍പ്പ് വരാണാധികാരിക്ക് നൽകാം.
നാമനിർദ്ദേശപത്രികാ സമർപ്പണത്തിന് കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പത്രിക സമർപ്പിക്കാൻ എത്തുമ്പോൾ സ്ഥാനാർഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ. രണ്ടു വാഹനം ഉപയോഗിക്കാം. റാലിയായി എത്തുകയാണെങ്കിൽ അഞ്ച് വാഹനങ്ങൾ മാത്രം ഉപയോഗിക്കാം. എന്നാൽ നിശ്ചിത അകലം കർശനമായി പാലിക്കണമെന്നും നിർദേശമുണ്ട്.