ദേശീയം
യെല്ലോ ഫംഗസിന് പിന്നാലെ ആസ്പര്‍ജില്ലോസിസും; ഗുജറാത്തില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊവിഡ്, ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് പിന്നാലെ ആശങ്ക ഇരട്ടിയാക്കി മറ്റൊരു ഫംഗസ് ബാധയും. മൂക്കുമായി ബന്ധപ്പെട്ട ആസ്പര്‍ജില്ലോസിസ് രോഗം ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗികളിലും കൊവിഡ് രോഗമുക്തി നേടിയവരിലുമാണ് ഈ രോഗം കണ്ടെത്തിയത്.വഡോദരയിലാണ് ആസ്പര്‍ജില്ലോസിസ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
എസ് എസ് ജി ആശുപത്രിയില്‍ എട്ടു പേരാണ് ചികിത്സയില്‍ കഴിയുന്നത്. സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കൊരോഗികളിലാണ് ഫംഗസ് ബാധയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഡോക്ടര്‍ ശീതള്‍ മിസ്ട്രി പറയുന്നു.ഓക്‌സിജന്‍ വിതരണത്തിന് അസംസ്‌കൃത വസ്തുവായി അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നതായി ഡോക്ടര്‍ പറയുന്നു.
രോഗ പ്രതിരോധ ശക്തി കുറഞ്ഞവരിൽ മാത്രം കാണുന്നു എന്ന് വിശ്വസിച്ചിരുന്ന ആസ്പർജില്ലസ് ഫംഗസ് നേരത്തെ വൈറസുകൾ അണുബാധ ഉണ്ടാക്കിയ ശ്വാസകോശത്തെ ആക്രമിക്കാമെന്നും ശ്വാസകോശത്തിൽ ആണുബാധ ഉണ്ടാക്കാമെന്നും കണ്ടെത്തിയിട്ടുണ്ട് . ഇന്ന് ശ്വാസകോശത്തെ ബാധിക്കുന്ന ഏറ്റവും സാധാരണ വൈറസ് കോവിഡ് ആയതിനാൽ കോവിഡ് അനുബന്ധ അസ്‌പേർജില്ലോസിസ് എന്ന അവസ്‌ഥ കൂടുതലായി കണ്ടെത്തിക്കൊണ്ടിരിക്കുന്നു.
ഏറ്റവും കൂടുതൽ അസ്‌പർജില്ലോസിസ് കാണുന്നത് ഗുരുതര സ്ഥിതിയിൽ ഐസിയുവിൽ അഡ്മിറ്റായ, വെന്റിലേറ്ററിൽ കിടന്ന കോവിഡ് രോഗികളിലാണ്. കോവിഡ് ന്യൂമോണിയ വന്ന രോഗികൾ ചികിത്സക്ക് പ്രതികരിക്കാതിരിക്കുമ്പോൾ, ശ്വാസകോശത്തിലെ തകരാറുകൾ അപ്രതീക്ഷിതമായി മോശമാകുമ്പോൾ ഡോക്ടർമാർ പരിഗണിക്കേണ്ട ഒരു അവസ്ഥയാണ് കോവിഡ് അനുബന്ധ ശ്വാസകോശ ആസ്‌പെർജില്ലോസിസ്. രോഗനിർണയവും ചികിത്സയും വളരെ ബുദ്ധിമുട്ട് ഉള്ള ഒരു ആണുബാധയാണിത്.