Connect with us

Kerala

കതിന പൊട്ടിത്തെറിച്ച് അപകടം;ചികിത്സയിലിരുന്ന രണ്ട് പേർ മരിച്ചു

തൃശൂർ വരവൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. വരവൂര്‍ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇരുവരും.

അപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്. വരവൂര്‍ സ്വദേശികളായ ശ്യാംജിത്തും ശ്യാംലാലും ചികിത്സയിൽ തുടരുകയാണ്. കതിന നിറയ്ക്കുന്ന തൊഴിലാളികളായിരുന്നു നാല് പേരും.

കഴിഞ്ഞ ഞായറാഴ്ച വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു പൊട്ടിത്തെറി. വഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.

Advertisement