Connect with us

ആരോഗ്യം

കാസർഗോഡ് ആരോഗ്യ പ്രവർത്തകർക്കിടയിലുള്ള കോവിഡ് ആശങ്കപ്പെടേണ്ടെന്നു ഡി എം ഓ

Published

on

corona 4

കോവിഡ് -19 വാക്‌സിനേഷൻ സ്വീകരിച്ച 13 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് -19 സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ .എ വി രാംദാസ്  അറിയിച്ചു. 2020 ജൂലൈ മാസം മുതൽ 2021 ഫെബ്രുവരി മാസം വരെയുള്ള കാലയളവിൽ ജില്ലയിൽ ഒരു മാസം 96 ആരോഗ്യ പ്രവർത്തകർക്ക് എന്ന കണക്കിൽ 771 ആരോഗ്യ പ്രവർത്തകർക്കാണ്  കോവിഡ് -19 ബാധിച്ചത്. ഇവരിൽ കൂടുതൽ പേർക്കും  രോഗലകഷണങ്ങൾ പ്രകടമാവുകയും ആശുപത്രിയിൽ ചികിത്സ തേടിയവരുമായിരുന്നു.

എന്നാൽ കോവിഡ് -19 വാക്‌സിനേഷൻ പൂർത്തീകരിച്ച മാർച്ച്‌ മാസം 36 ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ്  കോവിഡ് -19 സ്ഥിരീകരിച്ചത്. ഇതിൽ 12 ആരോഗ്യ പ്രവർത്തകർ മാത്രമേ കോവിഡ് -19 വാക്‌സിനേഷൻ സ്വീകരിച്ചു രണ്ടാഴ്ച പൂർത്തീകരിച്ചുള്ളൂ. ഇവരിൽ ആർക്കും തന്നെ രോഗലക്ഷങ്ങളുണ്ടാവുകയോ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല .മറ്റ് 24 പേർ വാക്‌സിനേഷന്റെ വിവിധ ഘട്ടങ്ങളിലുള്ളവരോ വാക്‌സിനേഷൻ എടുക്കാത്തവരോ ആണ് .

കോവിഡ് -19 വാക്‌സിൻ ലക്ഷങ്ങളോട് കൂടിയ കോവിഡ് -19 രോഗത്തെയാണ് കൂടുതൽ പ്രതിരോധിക്കുന്നതെന്നും അതിനാൽ വാക്‌സിൻ സ്വീകരിച്ച  ആരോഗ്യ പ്രവർത്തകർക്ക് ലക്ഷണങ്ങളില്ലാത്ത കോവിഡ് -19 സ്ഥിരീകരിച്ചത് ഒട്ടും ആശങ്കക്ക് വക നൽകുന്നില്ലെന്നും സംസ്ഥാന  കോവിഡ് -19 വിദഗ്ധ സമിതി അംഗവും തിരുവനതപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. അനീഷ് ടി എസ് അഭിപ്രായപ്പെട്ടു .മാത്രമല്ല മാർച്ച്‌ മാസത്തിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കോവിഡ് -19 നിരക്ക് കുറഞ്ഞത് വാക്‌സിന്റെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

കോവിഡ് -19 വാക്‌സിൻ സ്വീകരിച്ചാൽ കോവിഡ് -19 വരാൻ  20% സാധ്യത മാത്രമേയുള്ളൂ.വാക്‌സിൻ സ്വീകരിച്ചവർക്ക് കോവിഡ്-  19 സ്ഥരീകരിച്ചാൽ രോഗ ലക്ഷണങ്ങൾ  ഉണ്ടാവാനുള്ള  സാധ്യതയും  ഇവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യതയും  വളരെ കുറവാണ്. വാക്‌സിൻ സ്വീകരിച്ചവർക്ക് രോഗം മൂർച്ഛിച്ചു ഗുരുതരാവസ്ഥയിലേക്ക്  എത്തുകയുമില്ല. ഇന്ത്യയിൽ കോവിഡ് 19 മൂന്നാം തരംഗം വ്യാപിക്കുന്നതിനാൽ ജില്ലയിലും പ്രതിദിന രോഗികൾ വർദ്ധിച്ചു വരുന്നുണ്ട്.
     
ജില്ലയിൽ കോവിഡ് -19 രോഗ വ്യാപനം തടയാനും കോവിഡ് -19 കാരണമുള്ള മരണങ്ങൾ കുറച്ചു വരാനുമുള്ള ഏറ്റവും പലപ്രദമായ വഴിയെന്ന നിലയിൽ മുഴുവനാളുകളും കോവിഡ് -19 വാക്‌സിനേഷനുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അഭ്യർത്ഥിച്ചു .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം7 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം12 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം14 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം17 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം17 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം18 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version