Connect with us

കേരളം

പരീക്ഷയ്ക്ക് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍; കണ്ണൂര്‍ സര്‍വകലാശാല രണ്ടുപരീക്ഷകള്‍ റദ്ദാക്കി

Published

on

exam 2

കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷാ നടത്തിപ്പില്‍ ഗുരുതര വീഴ്ച. ബിഎ സൈക്കോളജി പരീക്ഷയ്ക്ക് മുന്‍വര്‍ഷത്തെ അതേ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതാണ് വിവാദമായത്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല രണ്ടുപരീക്ഷകള്‍ റദ്ദാക്കി.

ഏപ്രില്‍ 21,22 തീയതികളില്‍ നടന്ന ബിഎ സൈക്കോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷകളുടെ ചോദ്യപേപ്പറാണ് ആവര്‍ത്തിച്ചത്. 2020ല്‍ നടന്ന പരീക്ഷയുടെ അതേ ചോദ്യപേപ്പറാണ് ഇത്തവണയും ആവര്‍ത്തിച്ചത് എന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു.

നവംബറില്‍ നടക്കേണ്ട പരീക്ഷയാണ് ഇന്നും ഇന്നലെയുമായി നടന്നത്. കോവിഡ് പശ്ചാത്തലത്തില്‍ പരീക്ഷ നീട്ടിവെയ്ക്കുകയായിരുന്നു. സംഭവം വിവാദമായതോടെ രണ്ടുപരീക്ഷകളും റദ്ദാക്കിയതായി കണ്ണൂര്‍ സര്‍വകലാശാല അറിയിച്ചു. വീഴ്ച സംബന്ധിച്ച് അന്വേഷിക്കാനും കണ്ണൂര്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം3 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം3 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം6 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version