കേരളം
കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ദുബായില്‍ നിന്ന് ഗോ എയര്‍ വിമാനത്തിലെത്തിയ ഇരിട്ടി വിളക്കോട് സ്വദേശിയായ ഷമീജിനെയാണ് 615 ഗ്രാം സ്വര്‍ണ്ണവുമായി കസ്റ്റംസ് പിടികൂടിയത്.
31 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 28 നും വിമാനത്താവളത്തില്‍ നിന്നും 48 ലക്ഷം രൂപയോളം വിലയുള്ള 949 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുബായില്‍ നിന്നെത്തിയ ചൊക്ലി സ്വദേശിനിയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.