പ്രാദേശിക വാർത്തകൾ
കനിവ് സ്നേഹ സ്പർശം ഏഴാംഘട്ടം ഡയാലിസർ വിതരണം ഡോ. മറിയ ഖുർഷിദ് ഉത്ഘാടനം ചെയ്തു
വൃക്കരോഗികളായി ഡയാലിസ് ചെയ്യുന്നവർക്ക് കനിവ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി ഏഴാ ഘട്ടഡയാലിസർ വിതരണ ഉത്ഘാടനം ഡോ: മറിയ ഖുർഷിദ് നിർവഹിച്ചു. ബീമാപള്ളി പൂന്തുറ മാണിക്ക്യവിളാകം, പുത്തൻപള്ളി തുടങ്ങിയ വാർഡുകളിലെ നിർദ്ധന രോഗികൾക്കാണ് ഡയാലിസർ. ബ്ലഡ് ട്യൂബ് സെറ്റ് ഇഞ്ചക്ഷൻ മരുന്ന് എന്നിവ നൽകി വരുന്നത് ഫൗണ്ടേഷൻ അംഗങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചാണ്. ഇഞ്ചക്ഷൻ ഉൽപ്പടെയുള്ള മരുന്ന് വാങ്ങി രോഗികളായവരുടെ വീടുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
നിർദ്ധന രോഗികൾക്ക് ആവശ്യമായ മരുന്ന് ഭക്ഷണം, കോവിഡ് പോസിറ്റീവായി കോറന്റിനിലായവർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം, പ്രകൃതിക്ഷോഭം മൂലം പ്രയാസം അനുഭവിക്കുന്ന മത്സ്യതൊഴിലാളി ഭവനങ്ങളിൽ അവശ്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം, വാക്സിനേഷൻ കേന്ദ്രങ്ങളിലെ (ബീമാപള്ളി ) ആരോഗ്യ പ്രവർത്തർക്ക് ഭക്ഷണം, കിടപ്പ് രോഗികൾക്കും ഡയാലിസ് രോഗികൾക്കും ആവശ്യമരുന്നുകൾ, വാളന്റിയർ സേവനം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് തിരുവനന്തപുരം, ബീമാപള്ളി കനിവ് ചാരിറ്റബിൾ ഫൗണ്ടേഷൻ.
പ്രദേശത്തെ മറ്റ് നിരവധി ചാരിറ്റി പ്രവർത്തകർക്കൊപ്പവും കനിവ് ചേർന്ന് പ്രവർത്തിക്കുന്നു, മറ്റ് ചാരിറ്റി കൂട്ടായ്മകളും കനിവിനെ സഹായിക്കുന്നുമുണ്ട്. സുമനസുകളായ ഒട്ടേറെപ്പേരുടെ സഹായത്തിലും സഹകരണത്തിലുമാണ് കനിവ് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ.
കനിവ് പ്രവർത്തക സമിതി അംഗങ്ങളായ സഫറുള്ള, ഹസ്സൻ ഇദ്രീസ്സ്, അൻസർ, റഊഫ് എന്നിവർ പങ്കെടുത്തു. അബ്ദു റഹുമാൻ ഡയാലിസർ ഏറ്റ് വാങ്ങി.