Connect with us

പ്രാദേശിക വാർത്തകൾ

പൗർണ്ണമിക്കും കുടുംബത്തിനും വീടെന്ന സ്വപ്നം പൂവണിയുന്നു

Published

on

IMG 20210625 WA0003

ആലപ്പുഴ താമരക്കുളം വി വി ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ പൗർണ്ണമിക്കും, പാർവ്വതിക്കും പവിത്രക്കും ഇനി അശ്വസിക്കാം. അവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിന് ചിറകുകൾ മുളക്കുകയാണ്.

കോവിഡ് കാലത്തിന്റെ ആദ്യ ഘട്ടത്തിലാണ് പൗർണ്ണമിക്കും കുടുംബത്തിനും സ്വന്തമായി ഒരു വീടില്ലെന്ന വാർത്ത പുറം ലോകമറിയുന്നത്. കഴിഞ്ഞ നാല്പത് വർഷമായി തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൂടിയേറിയ കുടുംബമാണ് ഇവരുടേത്. ഇവരുടെ മൃതപ്രായനായ പിതാവ്ചെ ല്ലയ്യയും നിത്യ രോഗിയായ മാതാവ് അന്നാ ലക്ഷ്മിയും കൂലിവേല എടുത്താണ് ഇത്രയും കാലം വാടക വീടുകളിൽ മാറി മാറി താമസിച്ചത്. എന്നാൽ കഴിഞ്ഞ കോവിഡ് കാലത്ത് കുട്ടികളുടെ വീട് സന്ദർശന വേളയിൽ സ്കൂളിലെ അധ്യാപകനും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും കൂടിയായ സുഗതൻ മാഷും സ്കൂൾ പി റ്റി എ പ്രസിഡന്റ് എം എസ് സലാമത്തും കൂടിയാണ് ഇവരുടെ ദയനീയ സ്ഥിതി പുറത്തു കൊണ്ടു വന്നത്.

അതിനെ തുടർന്നാണ് കൊച്ചാലുംമൂട്ടിലെ എസ്റ്റേറ്റിൽ യാതൊരു കെട്ടുറുപ്പുമില്ലാത്ത ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ അന്നത്തെ തഴക്കര ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് വാടക വീട്ടിൽ താമസിപ്പിച്ചത്. എന്നാൽ കഴിഞ്ഞ നാലുമാസമായി വാടക കൊടുക്കാൻ കഴിയാത്തതിനാൽ അവർ അവിടുന്ന്‌ മാറി വെവ്വേറെ വീടുകളിൽ കഴിയുകയായിരുന്നു. ഈ അവസ്ഥ കണ്ടറിഞ്ഞ സുഗതൻ മാഷ് വീണ്ടും ഈ കുട്ടികളുടെ ദുരവസ്ഥ മാധ്യമ ശ്രദ്ധയിൽ കൊണ്ട് വരികയും ഇപ്പോഴത്തെ തഴക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീബ സതീഷിന്റെയും ആലപ്പുഴ ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ തഴക്കര പഞ്ചായത്തിലെ ഒരു വാടക വീട്ടിൽ താമസിപ്പിച്ചു വരികയുമാണ്. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട വള്ളികുന്നം ഇലിപ്പക്കുളങ്ങര വൈശാഖത്തിൽ ശ്രീ പി.വേലായുധൻ നായരാണ് ഇവർക്ക് നൂറനാട് പഞ്ചായത്തിൽ നാലു സെന്റ് വസ്തു സൗജന്യമായി കൊടുക്കാൻ തീരുമാനിച്ചത്.

മാർക്കറ്റ് വിലയിൽ നല്ല മൂല്യമുള്ള ഭൂമിയാണ് ഈ നിർധന കുടുംബത്തിന് സൗജന്യമായി കൊടുത്തത്. വേലായുധൻ നായർ ഇതിന് മുൻപും തന്റെ ഭൂമിയിൽ നിന്നും ഏഴിൽ പരം കുടുംബങ്ങൾക്ക് വീട് വെയ്ക്കുവാനുള്ള ഭൂമി സൗജന്യമായി കൊടുത്തിരുന്നു. കോവിഡ് മാനദണ്ഡ പ്രകാരം താമരക്കുളം വി വി എച്ച് എസ് എസ്സിൽ നടന്ന ഭൂമി ദാന ചടങ്ങിൽ പി റ്റി എ പ്രസിഡന്റ് എം എസ് സലാമത്ത് അധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ ജി രാജേശ്വരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭുമി സൗജന്യമായി നൽകിയ വേലായുധൻ നായരെ പൊന്നാടയിട്ട് ആദരിച്ചു.

സ്കൂൾ മാനേജർ പി രാജേശ്വരി മുഖ്യ പ്രഭാഷണം നടത്തി. ഈ കുടുംബത്തിന് സുരക്ഷിത ഭവനത്തിനുവേണ്ടി നിരന്തര പരിശ്രമം നടത്തുന്ന എൽ. സുഗതനെ സ്കൂൾ മാനേജർ ആദരിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി വേണു, ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ അനിൽകുമാർ, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിതാ തോമസ്, രാധാകൃഷ്ണൻ, പ്രിൻസിപ്പൽ ജിജി എച്ച് നായർ, ഹെഡ്മിസ്ട്രസ് സുനിത ഡി പിള്ള, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ എൻ ശിവപ്രസാദ്, വിശ്രുതൻ ആചാരി , സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

IMG 20240329 WA0231 IMG 20240329 WA0231
കേരളം1 hour ago

നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം

madani madani
കേരളം2 hours ago

അബ്ദുള്‍ നാസര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍

IMG 20240329 WA0208 IMG 20240329 WA0208
കേരളം3 hours ago

വോട്ടർ പട്ടിക; മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് വോട്ട് ചെയ്യാം

gold neckles gold neckles
കേരളം4 hours ago

സംസ്ഥാനത്ത് 50,000 കടന്ന് ഞെട്ടിച്ച് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

sun heat wave sun heat wave
കേരളം6 hours ago

സംസ്ഥാനത്ത് കനത്ത ചൂട് തുടരും ; 10 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

IMG 20240329 WA0004 IMG 20240329 WA0004
കേരളം8 hours ago

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമം, ഷെഡ‍് തകർത്തു

najeeb najeeb
കേരളം19 hours ago

‘മകന്റെ കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു, നിര്‍ബന്ധം കൊണ്ട് സിനിമക്ക് എത്തി’ പൃഥ്വിരാജ് വിസ്മയിപ്പിച്ചുവെന്ന് റിയൽ നജീബ്

Screenshot 2024 03 28 174955 Screenshot 2024 03 28 174955
കേരളം20 hours ago

വെള്ളം വാങ്ങാനിറങ്ങി, ട്രെയിൻ നീങ്ങുന്നത് കണ്ട് ഓടിക്കയറാൻ ശ്രമം, ട്രാക്കിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

Screenshot 2024 03 28 163123 Screenshot 2024 03 28 163123
കേരളം22 hours ago

വിവാദമായതോടെ ഈസ്റ്റര്‍ അവധി റദ്ദാക്കിയ ഉത്തരവ് പിന്‍വലിച്ച് മണിപ്പൂര്‍ സര്‍ക്കാര്‍

Screenshot 2024 03 28 152237 Screenshot 2024 03 28 152237
കേരളം23 hours ago

ആശ്വാസമായി മഴയെത്തുമോ? സംസ്ഥാനത്ത് 9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

വിനോദം

പ്രവാസി വാർത്തകൾ