കേരളം
കടയ്ക്കാവൂര്‍ കേസ്: പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി
കടയ്ക്കാവൂരില്‍ പതിമൂന്നുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി.
കേസ് ഡയറി കോടതി നിര്‍ദേശപ്രകാരം കൈമാറി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിവാഹ മോചനം സംബന്ധിച്ച തര്‍ക്കമല്ല കേസിന് പിന്നിലെന്നും മാതാവിനെതിരെ തെളിവുണ്ടന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. കുട്ടിക്ക് പ്രത്യേകതരം മയക്കുമരുന്ന് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയാണ് മാതാവിന്റെ ഹര്‍ജി.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു, എന്നാല്‍ ഇത് കളളക്കേസ് ആണെന്നും കുട്ടിയുടെ പിതാവ് നിയമാനുസൃതമല്ലാതെ മറ്റൊരു വിവാഹം കഴിച്ചതായും കുട്ടിയെ കരുവാക്കി അമ്മയ്ക്കെതിരെ പരാതി കൊടുക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മാതാപിതാക്കളുടെ ആരോപണം.
.