കേരളം
കെ.ടി ജലീല്‍ കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരായി
യു.എ.ഇ കോണ്‍സുലേറ്റ് വഴി നയതന്ത്ര മാര്‍ഗത്തിലൂടെയെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതിലെ ചട്ടലംഘനം സംബന്ധിച്ച കേസില്‍ മന്ത്രി കെ.ടി ജലീല്‍ ചെയ്യലിന് ഹാജരായി.
ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ജലീല്‍ ഹാജരായത്. ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീല്‍ കസ്റ്റംസ് ഓഫിസില്‍ എത്തിയത്.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ജലീലിന് ശനിയാഴ്ച നോട്ടിസ് നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12 ഓടെയാണ് അദ്ദേഹം ഹാജരായത്.
നേരത്തെ ജലീലിന്റെ ഗണ്‍മാനെയും ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
നയതന്ത്ര ബാഗേജ് എന്ന നിലയില്‍ തീരുവയില്ലാതെ ഇറക്കുമതി ചെയ്ത മതഗ്രന്ഥങ്ങള്‍ പുറത്ത് വിതരണം ചെയ്തത് നിയമവിരുദ്ധമാണെന്നാണു കസ്റ്റംസിന്റെ നിലപാട്.