കേരളം
കോന്നിയിലും മഞ്ചേശ്വരത്തും കെ സുരേന്ദ്രന് പിന്നിൽ
മഞ്ചേശ്വരത്തും കോന്നിയിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് മൂന്നാം സ്ഥാനത്ത്. കോന്നിയില്‍ എല്‍.ഡി.എഫ് കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫാണ് ലീഡ് ചെയ്യുന്നത്.
മഞ്ചേശ്വരത്ത് സുരേന്ദ്രന് ലീഡുള്ള പ്രദേശങ്ങളും എണ്ണിക്കഴിഞ്ഞതായാണ് സൂചന. കഴിഞ്ഞ തവണ എന്‍.ഡി.എ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.
നിലവില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. ആദ്യ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം. തപാൽ വോട്ടുകളിൽ പലയിടത്തും എൽഡിഎഫ് മുന്നിലാണ്.
അതേസമയം എന്‍ഡിഎ കേരളത്തില്‍ വളരെ ശക്തമായ സാന്നിധ്യമായിരിക്കുമെന്ന് കെ സുരേന്ദ്രന് ഇന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നേരത്തെ പ്രതീക്ഷിച്ച സീറ്റുകള്‍ എല്ലാം ലഭിക്കും. ശക്തമായ മൂന്നാം ബദല്‍ കേരളത്തില്‍ ഉയര്‍ന്നുവരും. എല്‍ഡിഎഫിനും യുഡിഎഫിനും ഒരു ബദലിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എക്സിറ്റ് പോളുകള്‍ പരസ്പര ബന്ധമില്ലാത്തവയാണെന്നും എന്‍ഡിഎ കേരളത്തില്‍ വളരെ ശക്തമായ സാന്നിധ്യമായിരിക്കുമെന്നും കെ സുരേന്ദ്രന് പറഞ്ഞിരുന്നു.