കേരളം
കെ- റെയില്‍ പദ്ധതി; റെയില്‍വെ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കും
കെ- റെയില്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്. റെയില്‍പാതയ്ക്കു വേണ്ടി ഏറ്റെടുക്കുന്ന റെയില്‍വേ ഭൂമിയില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനമായി. അലൈമെന്റില്‍ സംയുക്ത പരിശോധന നടത്താനും തീരുമാനമായി.
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മയുടെ സാന്നിധ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചയിലാണു തീരുമാനം.റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള 185 ഹെക്ടര്‍ ഭൂമിയാണ് സില്‍വര്‍ലൈനു വേണ്ടി ഏറ്റെടുക്കുന്നത്.
ഇതു പദ്ധതിയിലുള്ള റെയില്‍വേയുടെ വിഹിതമായാണു കണക്കാക്കുക. കെ-റെയില്‍ ചെയര്‍മാന്‍ കൂടിയായ ചീഫ് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, വി.പി.ജോയ്. മാനേജിങ് ഡയറക്ടര്‍ വി.അജിത് കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.