കേരളം
നിയമവിദ്യാര്‍ഥികള്‍ നാടിന്റെ സമ്പത്ത് : ജസ്റ്റിസ് മേരി ജോസഫ്
കേരള ലോ അക്കാദമി മൂട്ട് കോര്‍ട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജസ്റ്റിസ് പി. ഗോവിന്ദമേനോന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 20മത് ക്ലൈന്റ് കണ്‍സള്‍ട്ടിംഗ് കോമ്പറ്റീഷന്‍ ഇന്ന് ലോ കോളേജില്‍ വെച്ച് വെര്‍ച്വല്‍ രീതിയില്‍ നടന്നു.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മത്സരത്തില്‍ വെര്‍ച്വലായി പങ്കെടുത്ത നിയമ വിദ്യാര്‍ഥികള്‍ക്ക് ജസ്റ്റിസ് മേരി ജോസഫ് വിജയാശംസകള്‍ നേര്‍ന്നു.
ഓരോ നിയമവിദ്യാര്‍ഥിയും നാടിന്റെ സമ്പത്താണെന്നും തന്റെ നാടിനോടുള്ള ധര്‍മ്മം സുതാര്യതമായും മാനുഷികമൂല്യങ്ങള്‍ക്ക് അധിഷ്ഠിതമായും നിര്‍വ്വഹിക്കണമെന്നും മേരി ജോസഫ് പറഞ്ഞു.
അഡീ. ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജ് ബിജു മേനോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ: ഹരിന്ദ്രന്‍ സ്വാഗതവും, കേരള ലാ അക്കാദമി മൂട്ട് കോര്‍ട്ട് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും അസിസ്റ്റന്റ് പ്രൊഫ. ദക്ഷിണ സരസ്വതി നന്ദിയും പറഞ്ഞു.