കേരളം
മാധ്യമപ്രവർത്തകൻ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ചു
മാധ്യമപ്രവര്‍ത്തകന്‍ വിപിന്‍ ചന്ദ് (41) കോവിഡ് ബാധിച്ച് മരിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടറായിരുന്നു.കോവിഡ് ചികിത്സയിലിരിക്കെ ന്യുമോണിയ ബാധിതനായ അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ രണ്ടിന് ഹ്യദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വടക്ക് പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. നേരത്തെ ഇന്ത്യാവിഷന്‍ ചാനലില്‍ കൊച്ചിയിലും ആലപ്പുഴയിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി. മകന്‍ മഹേശ്വര്‍.
കോവിഡ് കാലത്ത് റിപ്പോര്‍ട്ടിങില്‍ സജീവ സാന്നിധ്യമായിരുന്നു വിപിന്‍ ചന്ദ്. കോവിഡിന് പിന്നാലെ ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി വിപിന്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. 2005-ല്‍ ഇന്ത്യാവിഷനിലൂടെ മാധ്യമപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച വിപിന്‍ ചന്ദ് 2012-ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ മാതൃഭൂമി ന്യൂസിനൊപ്പമുണ്ട്. ചിരിക്കുന്ന മുഖവുമായി പൊതു സമൂഹത്തില്‍ ഇടപെട്ട മാധ്യമ പ്രവര്‍ത്തകനാണ് വിപിന്‍ചന്ദ്.
ഇന്ത്യാവിഷനില്‍ വാര്‍ത്ത വായനയില്‍ സജീവമായിരുന്നു വിപിന്‍ ചന്ദ്. മാതൃഭൂമിയുടെ തുടക്കത്തിലും സജീവമായി അവതാരകനായി. പിന്നീട് ഡെസ്‌കിലേക്ക് മാറി. കുറച്ചു നാള്‍ മുമ്ബാണ് കൊച്ചിയില്‍ റിപ്പോര്‍ട്ടറായി ചുമതലയേല്‍ക്കുന്നത്.