കേരളം
പ്രമുഖ മാധ്യമ പ്രവർത്തകൻ അനിൽ രാധാകൃഷ്ണൻ അന്തരിച്ചു; അനുശോചിച്ച് പ്രമുഖർ
പ്രമുഖ മാധ്യമപ്രവര്ത്തകന് അനില്‍ രാധാകൃഷ്ണന് അന്തരിച്ചു, 54 വയസ്സായിരുന്നു. ദി ഹിന്ദു ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഉറക്കത്തിലെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പരേതനായ രാധാകൃഷ്ണന് നായരുടെയും സതി ദേവിയുടെയും മകനാണ്. കോട്ടണ്‍ഹില്‍ സ്കൂള്‍ അധ്യാപികയായ സിന്ദു എസ് ആണ് ഭാര്യ. മകന്: നാരയണ് എസ് എ (റിലയന്‍സ് പെട്രോളിയം ഗുജറാത്ത്) സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തില്‍.
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തനത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനില്‍ രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങിയതായിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ദിവസം ധനമന്ത്രിയുടെ മീറ്റ് ദ പ്രസ് പരിപാടിക്ക് പങ്കെടുത്തിരുന്നു.