Connect with us

തൊഴിലവസരങ്ങൾ

നബാര്‍ഡില്‍ നൂറ്റമ്പതിലധികം അവസരം ; കേരളത്തിലും ഒഴിവുകൾ

Published

on

WhatsApp Image 2021 08 05 at 4.48.12 PM

നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റില്‍ 162 മാനേജര്‍ ഒഴിവ്. ഗ്രൂപ്പ് എ, ബി വിഭാഗങ്ങളിലാണ് അവസരം. 155 ഒഴിവുകളാണ് അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലുള്ളത്.

അസിസ്റ്റന്റ് മാനേജര്‍ (പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി സര്‍വീസ്)-2: ആര്‍മി/നേവി/എയര്‍ ഫോഴ്സ് ഓഫീസറായുള്ള 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. വിമുക്തഭടനായുള്ള തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരിക്കണം: 25-40 വയസ്സ്.

അസിസ്റ്റന്റ് മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-148

ജനറല്‍-74: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ ബിരുദാനന്തരബിരുദം/എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കില്‍ സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിഎച്ച്.ഡി.

അഗ്രിക്കള്‍ച്ചര്‍-13: അഗ്രിക്കള്‍ച്ചറില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം. അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദാനന്തരബിരുദം.

അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ്-3: അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയറിങ് ബിരുദം/ബിരുദാനന്തരബിരുദം.

അനിമല്‍ ഹസ്ബന്‍ഡറി-4: വെറ്ററിനറി സയന്‍സസ്/അനിമല്‍ ഹസ്ബന്‍ഡറി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.

ഫിഷറീസ്-6: ഫിഷറീസ് സയന്‍സില്‍ ബിരുദം/ബിരുദാനന്തരബിരുദം.

ഫോറസ്ട്രി-2: ഫോറസ്ട്രി ബിരുദം/ബിരുദാനന്തരബിരുദം.

പ്ലാന്റേഷന്‍/ഹോര്‍ട്ടികള്‍ച്ചര്‍-6: ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ബിരുദാനന്തരബിരുദം.

ലാന്‍ഡ് ഡെവലപ്മെന്റ്-സോയില്‍ സയന്‍സ്-2: അഗ്രിക്കള്‍ച്ചര്‍/അഗ്രിക്കള്‍ച്ചര്‍ (സോയില്‍ സയന്‍സ്/അഗ്രോണമി) ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.

വാട്ടര്‍ റിസോഴ്സസ്-2: ഹൈഡ്രോളജി/അപ്ലൈഡ് ഹൈഡ്രോളജി അല്ലെങ്കില്‍ ജിയോളജി/അപ്ലൈഡ് ജിയോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം.

ഫിനാന്‍സ്-21: ബി.ബി.എ./ബി.എം.എസ്. (ഫിനാന്‍സ്/ബാങ്കിങ്) അല്ലെങ്കില്‍ പി.ജി. ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് (ഫിനാന്‍സ്)/എം.ബി.എ. ഫിനാന്‍സ്. അല്ലെങ്കില്‍ ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് അനാലിസിസ് ബിരുദം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ മെമ്പര്‍ഷിപ്പും.

കംപ്യൂട്ടര്‍/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി-15: കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ ടെക്നോളജി/കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദം. പ്രായപരിധി: 21-30 വയസ്സ്.

അസിസ്റ്റന്റ് മാനേജര്‍ (രാജ്ഭാഷ)-5: ഇംഗ്ലീഷ്/ഹിന്ദി ബിരുദം. ഇംഗ്ലീഷും ഹിന്ദിയും കംപല്‍സറി/ഇലക്ടീവായി പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷനില്‍ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഹിന്ദി ബിരുദാനന്തരബിരുദം. ഇംഗ്ലീഷ് മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി മെയിന്‍/ഇലക്ടീവായി രണ്ടുവര്‍ഷം ബിരുദതലത്തില്‍ പഠിച്ചിരിക്കണം. ട്രാന്‍സ്ലേഷന്‍ ചെയ്യാന്‍ അറിഞ്ഞിരിക്കണം: 21-30 വയസ്സ്.

മാനേജര്‍ (റൂറല്‍ ഡെവലപ്മെന്റ് ബാങ്കിങ് സര്‍വീസ്)-7: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദം അല്ലെങ്കില്‍ തത്തുല്യം. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം: 25-32 വയസ്സ്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക. തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്. അപേക്ഷാഫീസും വിശദവിവരങ്ങളും പരീക്ഷാസിലബസും വെബ്സൈറ്റില്‍. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം4 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം4 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം4 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം5 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version