Connect with us

തൊഴിലവസരങ്ങൾ

കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ ഈ മാസം 27ന്

Published

on

karyavattom

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ജോബ് ഫെയർ നടക്കുന്നു. ഈ മാസം 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസിൽ സംഘടിപ്പിക്കുന്ന ജോബ് ഫെയറിൽ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

തിരുവനന്തപുരത്ത് ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐടി, നോൺ ഐടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴിൽദായകരായി എത്തുക. മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്, ആർട്ട്‌സ് ആന്റ് സയൻസ് , ബി.ടെക്, ഐടി എന്നീ വിഭാഗങ്ങളിൽ പഠനം പൂർത്തിയാക്കിയവരും അവസാന വർഷ വിദ്യാർത്ഥികളുമാണ് പങ്കെടുക്കുന്നത്.

കാര്യവട്ടം കാമ്പസിൽ 27 ന് രാവിലെ ഒമ്പത് മണിയോടെ രജിസ്‌ട്രേഷൻ ആരംഭിക്കും. വൈകിട്ട് 5 മണി വരെ തുടരും. ക്യാമ്പസിൽ ഗോൾഡൻ ജൂബിലി ഹാളിൽ നടക്കുന്ന ചടങ്ങിൽ കടകംപള്ളി എംഎൽഎ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും.

യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റേയും കഴക്കൂട്ടം എംഎൽഎ ശ്രീ കടകംപള്ളി സുരേന്ദ്രന്റെയും ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറി എസ്പി ദീപക്കിന്റേയും നേതൃത്വത്തിൽ ഐസിടി അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയർ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് ( CII), ടെക്‌നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്‌നോപാർക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം12 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം14 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം14 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം14 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം18 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം18 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം19 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം22 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം22 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version