കേരളം
ജോലി വാഗ്ദാന തട്ടിപ്പുകള്‍; വഞ്ചിതരാകരുതെന്ന് മില്‍മ
കോഴിക്കോട്: ജോലി വാഗ്ദാനവുമായി വരുന്നവരെ കരുതിയിരിക്കണമെന്ന് മില്‍മ. മില്‍മയില്‍ ജോലി തരപ്പെടുത്തിത്തരാമെന്ന വ്യാജേന സാമൂഹ്യ വിരുദ്ധര്‍ പലതരം തട്ടിപ്പുകള്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടെന്നും അത്തരക്കാരുടെ ഇടപെടലില്‍ വഞ്ചിതരാകരുതെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന് അറിയിച്ചു. ജോലി വാഗ്ദാനവുമായി ബന്ധപ്പെട്ട് സാമൂഹിക വിരുദ്ധരുടെ എന്തെങ്കിലും വിധത്തിലുളള സന്ദേശം ലഭിച്ചാല്‍ ഉടനടി അറിയിക്കണമെന്നും എന്നാല്‍ നിയമാനുസൃതമായ നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമേ മലബാര്‍ മേഖലാ യൂണിയന് നിയമന കാര്യത്തില്‍ സ്വീകരിക്കുകയുളളുവെന്നും മലബാര്‍ മേഖലാ യൂണിയന് മനേജിംഗ് ഡയറക്ടര്‍ കെ.എം. വിജയകുമാന്‍ വ്യക്തമാക്കി. മലബാര്‍ മേഖലാ യൂണിയന് നേരിട്ട് ഒരു തസ്തികയിലേക്കും സ്ഥിര നിയമനത്തിനായി നടപടി ക്രമങ്ങള്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു