കേരളം
കടുവയെ പിടികൂടാന്‍ വൈകുന്നു; വയനാട് ചീരാലില്‍ ഹര്‍ത്താല്‍
വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വയനാട് ചീരാലില്‍ നാളെ ജനകീയ സമിതിയുടെ ഹര്‍ത്താല്‍. രണ്ടാഴ്ചക്കിടെ ഏഴ് പശുക്കളെയാണ് കടുവ കൊന്നത്. കടുവയുടെ സാന്നിധ്യം പതിവായതോടെ നാട്ടുകാര്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. രാമചന്ദ്രന്‍ എന്നയാളുടെ പശുവാണ് ഏറ്റവും ഒടുവില്‍ ഇരയായത്.
ആക്രണത്തില്‍ പരിക്കേറ്റ് അവശനിലയിലായ പശുക്കളുമുണ്ട്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്ഥലങ്ങളില്‍ വനംവകുപ്പ് കൂടുസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂടിന് സമീപത്തുപോലും കടുവയുടെ സാന്നിധ്യമില്ല.
കാടിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ജനങ്ങള്‍ രാത്രിസമയങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുന്നറിയിപ്പ്.