കേരളം
നവകേരള സദസില്‍ കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി
നവകേരള സദസില്‍ കാണാന്‍ കറുത്ത ചുരിദാര്‍ ധരിച്ചെത്തിയ യുവതിയെ പൊലീസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചതായി പരാതി. നവകേരള സദസ് കാണാൻ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് ഏഴ് മണിക്കൂറിലേറെ പൊലിസ് തടഞ്ഞുവെച്ചെന്ന പരാതിയുമായി യുവതി ഹൈക്കോടതിയെ സമീപിച്ചു.
അകാരണമായി പൊലിസ് തടഞ്ഞുവെച്ചതിനാൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹർജി നൽകിയത്.