Connect with us

കേരളം

കേരളത്തിന്റെ കായിക മേഖലയിലെ നിക്ഷേപം കുതിക്കുന്നുവെന്ന് മന്ത്രി വി.അബ്ദുറഹ്‌മാന്‍

skssf ciriticizes minister abdurahiman

കായിക മേഖലയില്‍ അയ്യായിരം കോടിരൂപയുടെ നിക്ഷേപം സ്വീകരിക്കുകയും ഇത് സംബന്ധിച്ച എം.ഒ.യു ധാരണയായെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍. അന്താരാഷ്ട്ര കായിക ഉച്ചകോടിയോട് അനുബന്ധിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമായതെന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കായിക മന്ത്രി അറിയിച്ചു.

മൊത്തം പതിനായിരം കോടിയുടെ നിക്ഷേപമാണ് വന്നെതെങ്കിലും പ്രായോഗികമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ 5000 കോടി രൂപയുടെ പദ്ധതികള്‍ പുന:പരിശോധനയ്ക്ക് അയച്ചു. വന്‍ നിക്ഷേപം നടത്താന്‍ വിവിധ അസോസിയേഷനുകളും കമ്പനികളും മുന്നോട്ട് വന്നിട്ടുണ്ട്. കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) 1200 കോടിയുടെ പ്രൊപ്പോസലാണ് മുന്നോട്ട് വെച്ചത്.

കൊച്ചിയില്‍ കെ.സി.എയുടെ പുതിയ സ്റ്റേഡിയം വരുന്നതോടെ കേരളം ക്രിക്കറ്റിന്റെ ഹബ്ബായി മാറും. മത്സരങ്ങളുടെ എണ്ണം കൂടുകയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ച കുതിക്കുകയും ചെയ്യും. സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കാനും നാല് ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കാനും കേരളാ ഫുട്‌ബോള്‍ അസോസിയേഷനുമായി സഹകരിച്ച് ഗ്രൂപ്പ് മീരാനും സ്‌കോര്‍ലൈന്‍ സ്‌പോട്‌സും ചേര്‍ന്ന് 800 കോടിയാണ് നിക്ഷേപിക്കുന്നത്. നിര്‍മിക്കുന്ന എട്ട് കളിക്കളങ്ങളില്‍ ചിലയിടത്ത് സര്‍ക്കാര്‍ സ്ഥലം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version