Connect with us

കേരളം

വിഷരഹിത പച്ചക്കറികളും പഴങ്ങളും തൊട്ടരികില്‍, കുടുംബശ്രീയുടെ ‘നേച്ചേഴ്‌സ് ഫ്രഷ്’; ആദ്യഘട്ടത്തില്‍ നൂറ് ഔട്ട്‌ലെറ്റുകള്‍

IMG 20240126 WA0113

കുടുംബശ്രീ ഉല്‍പ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികളും പഴങ്ങളും ഇനി നിങ്ങള്‍ക്ക് തൊട്ടരികില്‍ ലഭ്യമാകും. ‘നേച്ചേഴ്‌സ് ഫ്രഷ്’ എന്ന പേരിലാണ് കുടുംബശ്രീ കാര്‍ഷിക ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആരംഭിച്ച 100 ഔട്ട്‌ലെറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കലയില്‍ നിർവഹിച്ചതായി മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഇപ്പോള്‍ ബ്‌ളോക്ക് തലത്തില്‍ ആരംഭിച്ച ഔട്ട്‌ലെറ്റുകള്‍ എല്ലാ പഞ്ചായത്തുകളിലേക്കും സമീപഭാവിയില്‍ വ്യാപിപ്പിക്കും.

സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള 81,304 കര്‍ഷക സംഘങ്ങളിലായി 3,78,138 വനിതകള്‍ 12,819 ഹെക്ടറില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും പഴങ്ങളുമാണ് ഈ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തുക. കൂടാതെ കുടുംബശ്രീ സംരംഭകര്‍ ഉല്‍പ്പാദിപ്പിക്കുന്ന മറ്റുല്‍പ്പന്നങ്ങളും ഇതുവഴി വിറ്റഴിക്കാനാകും.

അതത് സിഡിഎസുകളുടെ നേതൃത്വത്തിലാകും നേച്ചേഴ്‌സ് ഫ്രഷ് കിയോസ്‌കുകളുടെ പ്രവര്‍ത്തനം. കുടുംബശ്രീ മിഷന്‍ ഓരോ കിയോസ്‌കിനും രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബശ്രീ അംഗത്തിന് ഓരോ കിയോസ്‌കിലും വില്‍പ്പന ചുമതലയുണ്ടായിരിക്കും. ഇവര്‍ക്ക് ഓണറേറിയവും ലാഭത്തിന്റെ വിഹിതവും ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ക്ക് സ്ഥിര വിപണി ലഭ്യമാകുന്നതോടെ ഉല്‍പ്പാദനവും വിപണനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version