കേരളം
ട്രഷറിയില്‍ നിന്ന് ഇനി 8.5 ശതമാനം പലിശ ലഭിക്കില്ല; പുതക്കിയ നിരക്കുകള്‍ അറിയാം
ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശ കുറച്ചു.നിരക്ക് കുറച്ചെങ്കിലും ഇപ്പോഴും ബാങ്കുകളിലേതിനെക്കാൾ കൂടുതലാണ് ട്രഷറിയിലേത്.
ബാങ്കുകളിൽ അഞ്ചു മുതൽ പത്തുവർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആറുശതമാനത്തിൽ താഴെയാണു കിട്ടുന്നത്.ട്രഷറിയിൽ രണ്ടുവർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം ലഭിച്ചിരുന്നു. ഇനി 7.5 ശതമാനമാകും ലഭിക്കുക.
ബാങ്കുകൾ കുറച്ചതനുസരിച്ചാണ് സർക്കാരും കുറച്ചത്. പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്നിനു നിലവിൽവരും.ഫെബ്രുവരി ഒന്നുവരെ നിക്ഷേപിക്കുന്നവർക്ക് നിലവിലുള്ള അധിക പലിശ ലഭിക്കും.
നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധി കഴിയുന്നതുവരെയും പഴയ പലിശനിരക്കു തന്നെയാകും ബാധകം. ഫെബ്രുവരി ഒന്നുമുതലുള്ള പുതിയ നിക്ഷേപങ്ങൾക്കാകും പുതുക്കിയ പലിശ.