കേരളം
മാസ്ക് ഒഴിവാക്കി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍
വെള്ളൂര്‍ക്കുന്നം ഇ.ഇ.സി മാര്‍ക്കറ്റ്, കീച്ചേരിപ്പടി, പോസ്റ്റ് ഓഫിസ് ജങ്ഷനുകളിലെ തൊഴില്‍ ഇടപാട് കേന്ദ്രങ്ങളില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കൂട്ടം കൂടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
സമൂഹ അകലം പാലിക്കാതെയും മാസ്ക് ഉപയോഗിക്കാതെയുമുള്ള കൂടിച്ചേരല്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. രാവിലെ അഞ്ചു മുതല്‍ എട്ടുവരെയാണ് ഈ കേന്ദ്രങ്ങളില്‍ ഇവര്‍ കൂട്ടം കൂടുന്നത്. പ്രഭാത സവാരിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ഭീതിയുണ്ട്. കോവിഡ് മാനദണ്ഡം ലംഘിച്ചാണ് ഒത്തുചേരല്‍. നഗരസഭയും പൊലീസും നടപടി സ്വീകരിക്കണമെന്ന് മൂവാറ്റുപുഴ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി, സെക്രട്ടറി ജിജോ പാപ്പാലില്‍, ഉണ്ണികൃഷ്ണന് കര്‍ത്ത, പരീത് ഇഞ്ചക്കുടി, വി.എ. കുഞ്ഞുമുഹമ്മദ്, ബെന്നി നിര്‍മല, സില്‍ജോ കടാതി എന്നിവര്‍ സംസാരിച്ചു.