Connect with us

Uncategorized

സാങ്കേതിക സർവകലാശാല: എല്ലാ വിദ്യാർത്ഥികൾക്കും ഇൻഷുറൻസ് പരിരക്ഷ; ഡിജിറ്റൽ പഠനം ഉറപ്പാക്കാൻ ലാപ്ടോപ്പ്

Published

on

online class

സാങ്കേതിക സർവകലാശാലയുടെ അധീനതയിലുള്ള കോളേജുകളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സമഗ്ര ഇൻഷുറൻസ് പദ്ധതി അടിയന്തിരമായി നടപ്പാക്കുവാൻ തീരുമാനം. വൈസ് ചാൻസലർ ഡോ.എം.എസ്. രാജശ്രീയുടെ അധ്യക്ഷതയിൽ ഇന്ന് കൂടിയ സിൻഡിക്കേറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

രോഗം മൂലമോ, അപകടം മൂലമോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന വിദ്യാർത്ഥികൾക്കും സാമ്പത്തികസഹായം ലഭ്യമാകുന്ന തരത്തിലാണ് ഇൻഷുറൻസ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത് . കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി സൂരജ് കൃഷ്ണയുടെ നിർദ്ധന കുടുംബത്തിന് ഈ പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു.

ഇത് സംബന്ധിച്ചു സിൻഡിക്കേറ്റിന്റെ സ്റ്റുഡന്റ്സ് അഫയേഴ്സ് സമിതി സമർപ്പിച്ച സിൻഡിക്കേറ്റ് സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ സമഗ്ര ഇൻഷുറൻസ് പദ്ധതിക്ക് എല്ലാ വർഷവും രണ്ട് കോടി രൂപ വകയിരുത്തും.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കുവാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കൊപ്പം സാങ്കേതികസർവകലാശാലയും അണിചേരും. ഇതിന്റെ ഭാഗമായി സർവകലാശാലയുടെ അധീനതയിലുള്ള കോളേജുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് ഉൾപ്പടെയുള്ള പഠന സാമഗ്രികൾ നൽകുവാനുള്ള പദ്ധതിക്കും സിൻഡിക്കേറ്റ് അംഗീകാരം നൽകി.

ഇതിനായി ആദ്യഘട്ടത്തിൽ അഞ്ച് കോടി രൂപ വകയിരുത്തും. കോവിഡ് കാലയളവിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിദ്യാർത്ഥികൾക്ക് ആക്റ്റിവിറ്റി പോയിന്റ് ആനുകൂല്യം നൽകാനും സിൻഡിക്കേറ്റ് അനുമതിനൽകി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

alikhan.jpg alikhan.jpg
കേരളം16 mins ago

ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണ് പരിക്കേറ്റയാള്‍ മരിച്ചു

20240626 093223.jpg 20240626 093223.jpg
കേരളം54 mins ago

ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്‍

ksrtcscool.jpeg ksrtcscool.jpeg
കേരളം3 hours ago

സ്വകാര്യമേഖലയേക്കാള്‍ കുറഞ്ഞ നിരക്ക്; KSRTC ഡ്രൈവിങ് സ്‌കൂള്‍ ഉദ്ഘാടനം ഇന്ന്

20240625 204959.jpg 20240625 204959.jpg
കേരളം14 hours ago

സജീവ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫ് എം വി നികേഷ് കുമാർ

supplyco gj.jpg supplyco gj.jpg
കേരളം15 hours ago

സപ്ലൈകോ സുവർണ ജൂബിലി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും

idukki rain.jpeg idukki rain.jpeg
കേരളം15 hours ago

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍

1719308373268.jpg 1719308373268.jpg
കേരളം19 hours ago

Pol-App ഉപയോഗിക്കൂ, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൂ – കേരളാ പോലീസ്

tvkid.webp tvkid.webp
കേരളം20 hours ago

ടെലിവിഷൻ ശരീരത്തിലേക്ക് വീണ് ഒന്നര വയസുകാരൻ മരിച്ചു

barbar.jpeg barbar.jpeg
കേരളം21 hours ago

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ

feverkerala.jpeg feverkerala.jpeg
കേരളം22 hours ago

പനിച്ചു വിറച്ച് കേരളം; പ്രതിദിനം ചികിത്സ തേടുന്നത് പതിനായിരങ്ങൾ

വിനോദം

പ്രവാസി വാർത്തകൾ