Connect with us

ദേശീയം

ഇനി രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

Published

on

യാത്രക്കാർക്ക് എളുപ്പത്തിൽ മനസിലാക്കാവുന്നതും സുസ്ഥിരവുമായ സൈൻ ബോർഡുകൾ എല്ലാ സ്റ്റേഷനുകളിലും ഏർപ്പെടുത്താൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. രാജ്യത്തെ എല്ലാ റെയിൽവെ സ്റ്റേഷനുകളിലും ഒരേ രീതിയിലായിരിക്കും ഇനി സൈൻ ബോർഡുകൾ ഉണ്ടാകുക. സുരക്ഷിതവും സൗകര്യപ്രദവും വൃത്തിയുള്ളതുമായ റെയിൽവേ പരിസരം ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1,275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചുകൊണ്ടിരിക്കുന്ന അമൃത് ഭാരത് സ്റ്റേഷനുകളുടെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

റെയിൽവേ സ്റ്റേഷനുകളിലെ സൈൻ ബോർഡുകളെ കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ലളിതമായ ഭാഷ, വ്യക്തമായ ഫോണ്ട്, പെട്ടന്ന് കാണാൻ സാധിക്കുന്ന രീതിയിലുള്ള നിറങ്ങൾ, അനുയോജ്യമായ ചിത്രങ്ങൾ എന്നിവയ്ക്ക് ആയിരിക്കും പുതിയ സൈൻ ബോർഡുകളിൽ ഉൾപ്പെടുത്തുക. ചിഹ്നങ്ങൾ ദിവ്യാംഗ സൗഹൃദമാക്കുന്നതിന് ഊന്നൽ നൽകുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.

യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനുകളിൽ മികച്ച യാത്രാനുഭവം നല്കാൻ ഇന്ത്യൻ റെയിൽവേ അക്ഷീണം പ്രയത്നിക്കുകയാണെന്ന് ഇന്ത്യൻ റെയിൽവേ റെയിൽവേ മന്ത്രി പറഞ്ഞു. സ്റ്റേഷനുകളിലെ സൈൻ ബോർഡുകൾ ആധുനികവും നിലവാരമുള്ളതുമാക്കുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.

സൈൻ ബോർഡുകളുടെ ക്രമീകരണം ദ്രുതഗതിയിലായിരിക്കും. 88 സ്റ്റേഷനുകളിൽ ജോലികൾ പുരോഗമിക്കുകയാണ്, 1,187 സ്റ്റേഷനുകളുടെ ടെൻഡറിങ്ങും ആസൂത്രണവും നടക്കുന്നുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ ഏത് റെയിൽവേ സ്റ്റേഷനുകളിൽ എത്തിയാലും യാത്രക്കാർക്ക് ഒരേ തരത്തിലുള്ള സൈൻ ബോർഡുകളായിരിക്കും കാണാനാകുക. ഇത് യാത്രയിലെ സൗകര്യം വർധിപ്പിക്കുകയും നിലവാരം ഉയർത്തുകയും ചെയ്യും എന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം3 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം21 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം23 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version