Connect with us

പ്രവാസി വാർത്തകൾ

യു എ എയിലേക്ക് പോകാനുള്ള എല്ലാ വഴികളും അടഞ്ഞു; പ്രവാസികള്‍ ആശങ്കയില്‍

pravasi

യുഎഇയിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യന്‍ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടിയായി പുതിയ തീരുമാനം. അര്‍മേനിയ ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടര്‍ പാസഞ്ചര്‍ വിമാനങ്ങളുടെ അനുമതി റദ്ദാക്കുകയും ഇന്ത്യക്കാര്‍ക്ക് വിസ അനുവദിക്കുന്നത് വൈകിപ്പിക്കുകയും ചെയ്യുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് യു എ എയിലേക്ക് മടങ്ങാനുള്ള പ്രതീക്ഷയ്ക്ക് തിരിച്ചടിയാകുകയാണ്.

ഇന്ത്യയില്‍ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ദുഃഖത്തിലാഴ്ത്തി ബഹ്റൈന്റെ പുതിയ തീരുമാനവും ഇന്ന് പ്രാബല്യത്തില്‍ വരും. റസിഡന്റ് വിസ ഇല്ലാത്തവരെ ബഹ്റൈനില്‍ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം ഇന്ന് മുതല്‍ നടപ്പിലാകും. ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്ബ് 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധന പാലിക്കാനുള്ള ഏക ഇടത്താവളം ബഹ്റൈന്‍ മാത്രമായിരുന്നു. ബഹ്റൈനില്‍ റസിഡന്റ് വിസ ഇല്ലാത്തവരെ ആ രാജ്യത്തേക്ക് പ്രവേശിപ്പിക്കേണ്ട എന്ന പുതിയ തീരുമാനമാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.

സൗദി പ്രവാസികളെ മാത്രമല്ല മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ പോകാനും ബഹ്റൈന്‍ ഇടത്താവളമാക്കുന്നവരെയും പ്രയാസത്തിലാക്കുന്നതാണ് ഈ തീരുമാനം. സൗദിയിലേക്ക് പോകുന്നവര്‍ ബഹ്റൈന്‍ വിസിറ്റ് വിസ എടുത്തു അവിടെ ഇറങ്ങി 14 ദിവസം തങ്ങിയ ശേഷമാണ് ഇതുവരെ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. ആ വഴിയാണ് ഇപ്പോള്‍ അടഞ്ഞത്. ബഹ്റൈനില്‍ നിലവില്‍ തൊഴില്‍ വിസയൊ മറ്റു നിലയിലുള്ള റസിഡന്റ് വിസയോ ഇല്ലാത്ത വിദേശികള്‍ക്ക് വിസിറ്റ് വിസ നല്‍കേണ്ട എന്നാണ് തീരുമാനം.

യുഎഇയില്‍ നിന്ന് കുറഞ്ഞ ദിവസത്തെ അവധിക്കു നാട്ടിലെത്തി തിരിച്ചു പോകാനിരുന്നവരാണു പ്രയാസത്തിലായത്. വീസ കാലാവധി തീരുന്നവരും ബുദ്ധിമുട്ടിലായി. 6 മാസത്തില്‍ കൂടുതല്‍ നാട്ടില്‍ കഴിഞ്ഞാല്‍ തിരിച്ചു പോകാന്‍ പ്രയാസവുമുണ്ട്. യാത്രാ വിലക്ക് ദീര്‍ഘിപ്പിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കേണ്ടവര്‍ക്കാണ് ഏറ്റവും പ്രയാസം നേരിടുന്നത്. ‍നിയന്ത്രണം നീങ്ങിയതിനു ശേഷം പോകാന്‍ കഴിഞ്ഞാലും അതതു രാജ്യങ്ങളിലെ ക്വാറന്റീന്‍ വ്യവസ്ഥ പാലിക്കേണ്ടതിനാല്‍ ജോലിയില്‍ പ്രവേശിക്കുന്നത് വീണ്ടും വൈകുമെന്ന ആശങ്കയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം44 mins ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം1 hour ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം2 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version