ആരോഗ്യം
കൊവിഡ് ബാധിതരുടെ എണ്ണം 62.63 ലക്ഷം; മരണസംഖ്യ 3.73 ലക്ഷവും; പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് 6,263,000 ആയി. ഇതുവരെ 373,858 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 2,846,527 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 3,042,686 പേര്‍ ചികിത്സയിലാണ്.
അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 18 ലക്ഷം കടന്നപ്പോള്‍ ഇന്ത്യയില്‍ 1,90,000 ഓളമായി. രോഗികളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയേയും പിന്തള്ളി ഏഴാം സ്ഥാനത്താണ് ഇന്ത്യ. യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗവ്യാപന നിരക്ക് കുറഞ്ഞുവരികയാണ്.
അമേരിക്കയില്‍ 1,837,170 പേര്‍ക്ക് രോഗം ബാധിച്ചു. 106,195 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ രോഗികളുടെ എണ്ണം 5.14 ലക്ഷംകടന്നു. മരണനിരക്ക് 29,000 ആയി. റഷ്യയില്‍ നാലു ലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് ബാധയുണ്ടായി. 4600 ല്‍ ഏറെപ്പേര്‍ മരണമടഞ്ഞു. സ്‌പെയിനില്‍ 2.86 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 27,000 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 2.74 ലക്ഷത്തിനു മുകളില്‍ രോഗികളുണ്ട്. 38,489 ആണ് മരണനിരക്ക്. അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ബ്രിട്ടണിലാണ്.
ഇറ്റലിയില്‍ 2.32,997 പേര്‍രോഗികളായപ്പോള്‍ 33,400ല്‍ ഏശറപ്പേര്‍ മരണമടഞ്ഞു. ഇന്ത്യയാണ് ഏഴാമത്. 1,90,000 ഓളം പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,400ല്‍ ഏറെ പേര്‍ രോഗികളായി. 5,400 നു മുകളിലാണ് മരണനിരക്ക്.