Connect with us

ദേശീയം

ചരിത്രത്തിലാദ്യമായി 64,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ എച്ച്എഎല്ലുമായി പ്രതിരോധ മന്ത്രാലത്തിന്റെ കരാർ

Published

on

fighter jet india order

തദ്ദേശീയ പ്രതിരോധ ഉൽ‌പാദന ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി 65,000 കോടി രൂപയുടെ യുദ്ധവിമാനങ്ങൾ കരാർ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. LCA MARK- 1A വിഭാ​ഗത്തിൽപ്പെട്ട 97 യുദ്ധവിമാനങ്ങൾക്കായുള്ള കരാറാണ് എച്ച്എഎല്ലിന് ലഭിച്ചത്.

ഇതോടെ തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ കരാർ സ്വന്തമാക്കിയ സ്ഥാപനം എന്ന ബ​ഹുമതി എച്ച്എഎൽ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിനകത്ത് നിർമിക്കുന്ന പ്രതിരോധ സാമ​ഗ്രികൾക്കായി കേന്ദ്രസർക്കാർ ഇത്രയും ഉയർന്ന തുക ചെലവഴിക്കുന്നത്. ഘട്ടം ഘട്ടമായി സേനയിൽ നിന്ന് പിൻവലിക്കാൻ ഉദ്ദേശിക്കുന്ന MiG-21, MiG-23, MiG-27 എന്നിവയ്‌ക്ക് പകരമായാണ് എച്ച്എല്ലിൽ നിന്ന് യുദ്ധവിമാനങ്ങൾ വാങ്ങുന്നതെന്ന്പ്രതിരോധ വൃത്തങ്ങൾ വ്യക്തമാക്കി.

പ്രതിരോധ മന്ത്രാലയത്തിന്റെയും വ്യോമസേനയുടെയും പൂർണ്ണ പിന്തുണയോടെയാണ് രാജ്യത്ത് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. പ്രതിരോധ മേഖലയെ ആത്മനിർഭരമാക്കാനും സ്വദേശീവൽക്കരണം നടപ്പാക്കാനും പ്രഥമ പരി​ഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. ഇത്തരം വൻകിട ഓർഡറുകൾ ലഭിക്കുന്നത് പ്രതിരോധ ഉത്പാദന മേഖലയെ ശക്തിപ്പെടുത്തുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന്റെ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നേരിട്ട് തന്നെ മേൽനോട്ടം വഹിക്കുന്നുണ്ട്. തദ്ദേശീയ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും എഞ്ചിനുകളും നിർമിക്കുന്നതിനുള്ള പ്രധാന പ്രതിരോധ ഓർഡറുകൾ എച്ച്എഎല്ലാണ് കൈകാര്യം ചെയ്യുന്നത്.

ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആദ്യ വിമാനം കൈമാറാനുളള തയ്യാറെടുപ്പിലാണ് എച്ച്എഎൽ. തേജസ് വിമാനത്തിന്റെ നൂതന പതിപ്പാണ് LCA MARK- 1A. യുദ്ധവിമാനത്തിന്റെ 65 ശതമാനത്തിൽ കൂടുതൽ ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചവയാണ്. ആത്മനിർഭർ ഭാരത്, മെയ്‌ക്ക് ഇൻ ഇന്ത്യ സംരംഭങ്ങളുടെ ശക്തി പ്രകടനമാണ് LCA MARK- 1Aയെ വിലയിരുത്തുന്നത്. നിലവിൽ 200-ലധികം LCA MARK- 2 വിമാനങ്ങളും സമാനമായ അഞ്ചാം തലമുറ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകളും എച്ച്എഎൽ സ്വന്തമാക്കിയിട്ടുണ്ട്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version