കേരളം
രാജ്യത്ത് ആദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
ഇന്ത്യയിൽ ആദ്യമായി നെൽവയലുടമകൾക്ക് റോയൽറ്റി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിലാണ് അനുവദിക്കുന്നത്.
റോയൽറ്റി നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനായി നിർവ്വഹിച്ചു.
രാജ്യത്ത് ആദ്യമായാണ് നെൽവയലുടമകൾക്ക് റോയൽറ്റി നൽകുന്നത്.
നെൽവയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യുന്ന ഉടമകൾക്കാണ് ഹെക്ടറിന് ഓരോ വർഷവും 2000 രൂപ നിരക്കിൽ റോയൽറ്റി അനുവദിക്കുന്നത്.
നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമകളും റോയൽറ്റിക്ക് അർഹരാണ്. ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കും.
കൃഷി ഭൂമി മൂന്ന് വർഷം തുടർച്ചയായി തരിശിട്ടാൽ പിന്നീട് റോയൽറ്റിക്ക് അർഹത ഉണ്ടായിരിക്കില്ല.
അതിനുശേഷം വീണ്ടും കൃഷി ആരംഭിക്കുമ്പോൾ റോയൽറ്റിക്ക് അപേക്ഷിക്കാം.
അക്ഷയ കേന്ദ്രം വഴി റോയൽറ്റിക്കുള്ള അപേക്ഷ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ 3909 കർഷകർക്കുള്ള റോയൽറ്റി വിതരണം ചെയ്തു.