Connect with us

Covid 19

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; 22,775 പേര്‍ക്കു രോഗം

Published

on

covid india 4

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 22,775 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇത് 16,000 ആയിരുന്നു. പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1431 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8949 പേരാണ് രോഗമുക്തി നേടിയത്. 406 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്തെ ആക്ടിവ് കേസുകള്‍ വീണ്ടും ഒരു ലക്ഷംകടന്നു. 1,04,781 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയിലാണ് ഒമൈക്രോണ്‍ കേസുകള്‍ കൂടുതല്‍-454. ഡല്‍ഹിയില്‍ 35ഉം തമിഴ്‌നാട്ടില്‍ 118ഉം പേര്‍ക്കു പുതിയ വകഭേദം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 115ഉം കേരളത്തില്‍ 109ഉം പേരിലാണ് ഒമൈക്രോണ്‍ കണ്ടെത്തിയത്.

രാജ്യത്ത് ഒമൈക്രോണ്‍ ഡെല്‍റ്റയെ മറികടക്കാന്‍ തുടങ്ങിയതായി കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ പറഞ്ഞു. പ്രതിദിന കോവിഡ് കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വിദേശത്ത് നിന്ന് നാട്ടിലെത്തി കോവിഡ് ആകുന്നവരില്‍ 80ശതമാനവും ഒമൈക്രോണ്‍ ബാധിച്ചവരാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ഒമൈക്രോണ്‍ ബാധിച്ച മൂന്നില്‍ ഒരാള്‍ക്ക് മാത്രമേ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുന്നുള്ളൂ. അവശേഷിക്കുന്നവര്‍ക്ക് യാതൊരുവിധ രോഗലക്ഷണങ്ങളുമില്ല. രാജ്യത്ത് ഇതുവരെ 1270 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.

23 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഒമൈക്രോണ്‍ വ്യാപനത്തിന് സാധ്യതയുള്ള 19 സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളോട് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. വ്യാപനം തടയുന്നതിന് ആവശ്യമായ മുന്‍കരുതല്‍ നടപടികളും നിയന്ത്രണങ്ങളും സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version