ദേശീയം
രാജ്യത്ത് ഡീസല്‍ ഉപയോഗത്തില്‍ വര്‍ധന
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ഒക്ടോബര്‍ മാസം പകുതിയോടെയാണ് ഇന്ധന വില മാറ്റമില്ലാതെ തുടരുന്നത്. പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധന വില സ്ഥിരമായി നിലനിര്‍ത്തുന്നതാണ് ഇതിന് കാരണം.
അതേസമയം ഒക്ടോബറില്‍ രാജ്യത്തെ ഇന്ധന ഉപയോഗം കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഉയര്‍ന്നിട്ടുണ്ട്. ഫെബ്രുവരിക്കുശേഷം ആദ്യമായാണ് ഇന്ധന ഉപയോഗത്തില്‍ വര്‍ധനയുണ്ടായത്. ഉത്സവ സീസണില്‍ ഡീസല്‍ ഉപയോഗത്തിലുണ്ടായ കുതിച്ചുച്ചാട്ടമാണ് ഇതിന് കാരണം.
സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നേടുന്നതിന്റെ സൂചനയാണ് ഇന്ധന ഉപയോഗത്തിലെ ഈ വര്‍ധനയാണെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ ഡീസല്‍ ഉപയോഗം ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. സെപ്റ്റംബറില്‍ ഡീസല്‍ വില്‍പന കൊവിഡിന് മുന്‍പത്തെ കാലത്തെക്കാള്‍ കുറവായിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) എന്നിവ ഡീസല്‍ നിരക്ക് 82 ദിവസത്തേക്ക് മരവിപ്പിച്ചിതായിരുന്നു ഇതിന് കാരണം.
പെട്രോള്‍ വില്‍പന കൊവിഡിനേ മുന്‍പത്തെ കാലത്തെ നിലയിലേക്ക് സെപ്റ്റംബറില്‍ത്തന്നെ എത്തിരുന്നു. പൊതുഗതാഗതം പൂര്‍ണമായും സാധാരണനിലയിലാകും മുന്‍പുതന്നെ ഡീസല്‍ വില്‍പന വളര്‍ച്ച നേടിയെന്നത് ആശ്വാസമാണ്. ലോക്ഡൗണിനെത്തുടര്‍ന്ന് ഏപ്രിലില്‍ ഇന്ധന ഉപയോഗത്തില്‍ 49 ശതമാനം കുറവാണുണ്ടായത്.
കേരളത്തില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 82.89 രൂപയാണ് വില. ഡീസലിന് 75.91 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 82.89 രൂപയും ഡീസലിന് 75.91 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 81.01 രൂപയാണ് വില. ഡീസലിന് 74.23 രൂപയും. കോഴിക്കോട് 81.44 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. ഡീസലിന് 74.58 രൂപയാണ്.