ആരോഗ്യം
ചക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍…
മിക്ക വീടുകളിലും കണ്ടുവരുന്ന ഒന്നാണ് ചക്ക. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി6, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മാംഗനീസ് എന്നിങ്ങനെ നിരവധി പോഷകങ്ങള്‍ ചക്കയില്‍ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ചക്ക കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. ചക്കയില്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുള്ളതിനാല്‍ ഇവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചക്ക ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ പല രോഗങ്ങളേയും ചെറുക്കാനാന്‍ സഹായിക്കും.