Covid 19
രാജ്യത്ത് 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു
രാജ്യത്ത് 24 മണിക്കൂറിനിടെ 31,118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 94,62,810 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 482 മരണങ്ങള് കൂടി സ്ഥിരീകരിച്ചു.
ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,37,621 ആയി. രാജ്യത്ത് നിലവില്‍ 4,35,603 സജീവ കേസുകളാണുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,985 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 88,89,585 ആയി.
നിലവിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ളത്.