കേരളം
ചാലിശ്ശേരി പെരുമണ്ണൂരിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു
ചാലിശ്ശേരി പെരുമണ്ണൂരിൽ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരുമണ്ണൂർ സുരഭി നിവാസിൽ സിന്ധുവാണ് മരിച്ചത്. 49 വയസായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം. തലയിലൂടെ മണ്ണെണ്ണ ഒഴിച്ച് വീടിന്റെ മുൻവശത്തെ കാർ പോർച്ചിൽ എത്തിയ ശേഷം സ്വയം തീ കൊളുത്തുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാരും മറ്റും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തീയണച്ച ശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും സിന്ധുവിനെ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും വൈകിയിരുന്നു. 95 ശതമാനം പൊള്ളലേറ്റ സിന്ധു ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കടവല്ലൂർ സ്വദേശി കണ്ണനും പൊള്ളലേറ്റിട്ടുണ്ട്. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.