കേരളം
മണ്ണിടിച്ചില്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം വേണമെന്ന് ഐഎംഡി
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി. ഇന്നു മുതല്‍ അതി തീവ്രമഴക്കുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിയതും ശരാശരിയുമായ മഴയ്ക്കുള്ള സാഹചര്യമേയുള്ളൂ. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ 20 നും 21 നും തമിഴ്‌നാടിനോട് ചേര്‍ന്ന മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥാ വ്യതിയാനം കേരളത്തെ ബാധിക്കുന്നുണ്ട്. അതിതീവ്ര മഴ മുന്‍കാലങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചു. മണ്ണിടിച്ചാല്‍ മുന്‍കൂട്ടി അറിയാനുള്ള സംവിധാനം സംസ്ഥാനത്ത് ആവശ്യമാണ്. ജിയോളജി വകുപ്പ് അതിനായുള്ള ശ്രമത്തിലാണെന്നും മൃത്യുഞ്ജയ മൊഹാപാത്ര വ്യക്തമാക്കി. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കേരള തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരള തീരങ്ങളിലും, മാലിദ്വീപ് തീരങ്ങളിലും, കന്യാകുമാരി പ്രദേശങ്ങളിലും, ഗള്‍ഫ് ഓഫ് മാന്നാര്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.